കൊച്ചി: ജിൻഡാൽ ടിഎംടിയുടെ കേരളത്തിലെ ഫ്രാഞ്ചൈസിയായി നോവ സ്റ്റീൽസിനെ നിയമിച്ചു. കേരളവിപണിയിലേക്കായി 500, 550 ടിഎംടി ബാറുകൾ കഞ്ചിക്കോട് പ്ലാന്റിൽ നിർമിക്കും. കേരളത്തിലുടനീളം ഡീലർമാരെ നിയമിച്ച് വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്തും.
ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയവ നിർമിക്കാൻ ഏറ്റവും മികച്ച ടിഎംടി ബാറുകളാണ് കേരളത്തിൽത്തന്നെ നിർമിച്ചു വിപണിയിൽ എത്തിക്കുന്നതെന്ന് ജിൻഡാൽ ടിഎംടി വൈസ് പ്രസിഡന്റ് അമിത് ഗോയൽ പറഞ്ഞു.
ജിൻഡാൽ ബ്രാൻഡ് ദുരുപയോഗം ചെയ്തു ടിഎംടി ബാറുകൾ വിതരണം ചെയ്യുന്ന അനധികൃത നിർമാതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
നോവ സ്റ്റീൽസ് മാനേജിംഗ് പാർട്ണർമാരായ ഐബിൻ മൂസ, മൊയ്തീൻ മാണി, മാനേജർ കെ.എം. മിൻഹാജ്, പ്രൊഡക്ഷൻ മാനേജർ കെ.എം. മിസ്വാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.